പുസ്തക പ്രകാശനം ഫറോക്ക്: മെഹനൂഫ് ഷായുടെ നാലാമത് ഡിറ്റക്ടിവ് നോവലായ നമ്പ്യാർ വില്ലയിലെ പാതിരാ കൊലപാതകം എന്ന പുസ്തകം പ്രകാശനം ചെയ്തു. മണ്ണൂർ വളവ് ഓക്സ്ഫോർഡ് അക്കാദമിയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസി. പൊലീസ് കമീഷണർ സി. അരവിന്ദാക്ഷൻ പ്രശസ്ത വിവർത്തകൻ ഡോ. ശരത് മണ്ണൂരിന് നൽകി പ്രകാശനം ചെയ്തു. അഡ്വ. നസീർ ചാലിയം അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് ഷിയാസ് പുസ്തകം പരിചയപ്പെടുത്തി. ഇ.പി. അബ്ദുൽ വാഹിദ്, അജിത്ത് ഇറക്കത്തിൽ, എം.എം. മഠത്തിൽ എന്നിവർ സംസാരിച്ചു. മെഹനൂഫ് ഷാ മറുപടി പ്രസംഗം നടത്തി. അനിൽ മാരാത്ത് സ്വാഗതവും ഷിമോദ് മണ്ണൂർ നന്ദിയും പറഞ്ഞു.
